random reflections

1:20 AM

ഒരു പാട് നാളുകള്‍ക് ശേഷമാണ് ഞാന്‍ വീണ്ടും എഴുതി തുടങ്ങുന്നത്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരുപാടു ആളുകളെ പരിചയപെടുകയും ഒട്ടനവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു .എന്നാല്‍ മനസിനെ പിടിച്ചു നിര്‍ത്തുന്ന രീതിയില്‍ ,ഗൂഗിള്‍ ടൈപ്പിംങ്ങിനായി സമയം ചെലവഴികണം എന്ന തരത്തിലുള്ള തോന്നല്‍ ഉണ്ടാവുനിലായിരുന്നു.അമൃത ആയുര്‍വേദ കോളേജിനെ ചുറ്റിപറ്റിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങുള്ളത് എന്നതു കൊണ്ട് വീണ്ടും അതിനെ കുറിച്ച് തന്നെ എഴുതണം എന്ന് തോന്നി.
എഴുത്തിലെ അച്ചടക്കം എന്നതിനറെ ആവശ്യം മുന്‍പൊരിക്കലും തോന്നിയിട്ടില്ല  ഒരൊറ്റ എഴുത്ത് ,നിര്‍ത്താതെ ,തെറ്റുകളോടെ ,ഒരു വ്യാകരണത്തിന്റെയും ചട്ടകൂടിലാതെ അണ പൊട്ടിയൊഴുകുന്ന നദി പോലെ .അതായിരുന്നു എഴുത്തിനെ കുറിച്ചുള്ള കാഴ്ചപാട് .ഈ വര്‍ണനകള്‍ ഒഴിവാക്കുമ്പോള്‍ എന്റെ കാഴ്ചപാടിനെ മടി എന്നും വിളികാമെന്ന് മനസിലായി.എനിക്ക് വഴങ്ങാത്തതും മനസിലാകാത്തതും ആയ കാര്യങ്ങളെ താത്വികമായ അവലോകനതിലൂടെ  ഇടിച്ചു കാണിക്കുക എന്ന പരിപാടി വളരെ ചെറുതിലെ തന്നെ ഞാന്‍ നടത്തി വന്നിരുന്ന്നു.ഈ എഴുത്ത് ഞാന്‍ ഒരു പക്ഷെ ഏറ്റവും സമയം ചിലവാക്കിയ ഒന്നായിരിക്കും.
ഈ കുറിപ്പുകള്‍ എന്റെ ഓര്‍മകളാണ്,സ്വപ്നങ്ങളാണ് ഭാവനകളുമാണ് .ഈ വരികള്‍ക്കിടയില്‍ എവിടെയോ സത്യവുമുണ്ട്.പറഞ്ഞു വന്നത് അയ്യോ ഞാനും അവിടെ പഠിച്ചതാണല്ലോ ഇങ്ങനയോന്നും അവിടെ ഇല്ലാലോ എന്ന് പറഞ്ഞു കൊണ്ട് ഒരുത്തനും (ഒരുത്തിയും) ബഹളം വെക്കണ്ട എന്ന് അറിയിക്കുന്നതിനാണ്.
കഥ ഒന്ന്
                    രാജനെ അറിഞ്ഞാല്‍   (ബേസിലിനെയും)
രാജന്‍ ചേട്ടന്‍ കോളേജിലെ ആരും അല്ല എന്ന് മാത്രമല്ല രാജന്‍ ചെട്ടനെതിരെ അപ്രഖ്യാപിത വിലക്കുമുണ്ട് ആശ്രമം വക.(ഇപോളും ഉണ്ടോന് അറിയില്ല) .രാജന്‍ ചേട്ടന്‍ ഒരു ചായ കടക്കാരനാണ്.അതിനു മുന്നേ ഒരു പച്ചകറി കടക്കാരനയിരുന്നു അതിനും മുന്നേ ആന്റണി സര്‍കാര്‍ 96 ല് പട്ടിണിയിലേക്ക്‌ തള്ളിവിട്ട പട്ട കച്ചവടക്കാരില്‍ ഒരാളുമായിരുന്നു. രാജേട്ടനെ അറിയുമ്പോള്‍ ബിസിനസ്‌ രംഗത്തുള്ള അദ്ദേഹത്തിന്റെ മുന്‍പരിചയവും അറിയണമല്ലോ. Customer satisfaction ഇന്ത്യന്‍ വ്യവസായ മേഖലകളില്‍ പ്രാധാന്യം ലഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ ആകുന്ന്നെ ഉള്ളു എന്നാല്‍ രാജേട്ടന്‍ പട്ട വിറ്റ്‌പ്പോളും പച്ചകറി വിറ്റപ്പോളും പിന്നീട ഹോട്ടല്‍ നടത്തിയപ്പോളും Customer satisfaction മാത്രം ലക്ഷ്യം വെച്ചു.ക്രാന്തദര്‍ശിയായ  ഗാന്ധിജിയെ പോലെ അര്‍ദ്ധനഗ്നായ രാജേട്ടന്‍ വെച്ചുണ്ടാകി തന്ന ചോറും കറികളുമാണ് ആറു വര്‍ഷത്തെ എന്റെ തടി കാത്തു സൂക്ഷിച്ചത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.
2004 അവസാനതിലെപ്പോഴോ  ബേസില്‍ ജോണി പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന തീരുമാനം എടുക്കുനതോടെയാണ്  രാജേട്ടന്‍ ഹോട്ടല രംഗത്തേക്ക് കടന്നു വരുനത്. ഒരു ചിത്രശലഭത്തിന്റെ ചിറകടി കൊടുംകാറ്റായി മാറുന്നു എന്ന് chaos theory പറയുനുണ്ടല്ലോ ,സമാനമായ ഒരു സംഭവമാണ് ഇതും.
സംസ്കൃതം എന്ന ഭാഷ പഠിച്ചിട്ട്‌ മതി ആയുര്‍വേദ പഠനം എന്ന സദ്‌ ഉദ്ദേശ്യത്തോടെ ഞങ്ങളോട് സംസ്കൃതത്തില്‍ മാത്രം സംസാരിച്ചിരുന്ന രാംദാസ് സര്‍ പ്രതാപിയായി പഠിപിച്ചിരുന്ന കാലമാണ് അത്.ഇപ്പോള് അങ്ങനയ്ല്ലേ എന്ന് ചോദിച്ചാല്‍ ,ഇതൊക്കെ എന്ത് പണ്ടായിരുന്നു സംസ്കൃതം .രാവിലെ ഒന്‍പത തൊട്ടു ഉച്ചക്ക് ഒരു മണി വരെ സംസ്കൃതം മാത്രം .ഇംഗ്ലീഷ് പോലും ഇല്ല.മലയാളം സ്വപ്നങ്ങളില്‍ മാത്രം.ഫലം ഭീകരമായിരുന്നു നാല്പത്തി ഒന്‍പത പെണ്‍കുട്ടികളും പൊട്ടികരഞ്ഞു.ദേവിപ്രിയ  അന്നും ഇന്നത്തെ പോലെ ഇതൊക്കെ ചെറുത് എന്ന മട്ടില്‍ സംസ്കൃതം ശ്ലോകങ്ങള്‍ ചുമ്മാ സിനിമ പാട്ട് പോലെ പാടി നടക്കുന്നു. ഗുരുചരണജി ക്കു എന്നും രക്ഷിതാക്കളുടെ ഫോണ്‍ കാള്‍.ഈ സാധനം പരീക്ഷയ്ക്ക് വരും അപ്പൊ പണി കിട്ടും എന്ന് ആലോചികാനുള്ള ഒരു ദീര്‍ഘ വീക്ഷണം ഇല്ലാത്തത കൊണ്ട് ഞാന്‍ ഇത്  അത്ര കാര്യമാക്കില .
അപ്പൊ അങ്ങനെ പഠിപ്പിച്ചിട്ടും പിള്ളേര് നന്നവുനില്ല എന്ന് കണ്ടാപോ സര്‍ അടവ് നയം പ്രയോഗിച്ചു .അല്‍പ സ്വല്പം ഇംഗ്ലീഷും വളരെ കുറച്ച മലയാളവും ക്ലാസ്സില്‍ ഉപയോഗിച്ച് തുടങ്ങി .ഇതിനെ തുടര്‍ന് പിള്ളേര് അത്യാവശ്യം പഠിച്ചും തുടങ്ങി .ക്ലാസിലെ എല്ലാവരു സംസ്കൃതം പഠിച്ചു തുടങ്ങി എന്ന് മനസിലായപ്പോള്‍ , പെണ്‍കുട്ടികളുടെ സഹായത്തോടെ ഒരു മാസ് മൂവ്മെന്റ് നടത്തി സംസ്കൃതം നിരോധികുക എന്ന തന്റെ സ്വപ്നം നടക്കില എന്ന് കൌശലകാരനായ ബേസില്‍ ജോണിയിലെ രാഷ്ട്രീയകാരന്‍ തിരിച്ചറിഞ്ഞു.തുടര്‍ന്ന് കാലത്തിനനുസരിച് മാറാനായി പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു.” യുഗനുരൂപ സന്ദര്‍ഭെ “ ആചാര്യന്‍ എന്ത് ആണ് ഉദേശിച്ചത് എന്ന് മന്സിലയിലെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ അച്ചായന്‍ ഈ ശ്ലോകത്തെ ശിരസ വഹിച്ചു. അങ്ങനെ പഠനത്തില്‍ ശ്രദ്ധിക്കാനായി ഏറ്റവും ആവശ്യം ഉള്ള ഏകാഗ്രത കിട്ടാനായി അച്ചായന്റെ അടുത്ത ശ്രമം. സഹമുറിയനായ ഞാന്‍ ഒരിക്കലും അത് അനുവദീകില്ല എന്നാ തിരിച്ചറിവില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന ബേസില്‍ കടല്‍ കാറ്റ്  അടിച്ചു ജലദോഷം വരുന്നു എന്നാ അതി ഭയാനകമായ രോഗത്തിന്റെ പേര് പറഞ്ഞു കോളേജിലെക്കു താമസം മാറ്റി .
      കോളേജില്‍ പെണ്‍കുട്ടികള്‍ താമസികുന്നത് കൊണ്ട് ഭക്ഷണം അവിടെ ലഭിക്കുമായിരുന്നു പക്ഷെ പുരുഷ കേസരിയായ അച്ചായനെ പെണ്‍കുട്ടികള്‍ടെ കൂടെ രാത്രി  ഭക്ഷണം കഴിക്കാന്‍ അന്നത്തെ നിയമം അനുവദിച്ചില്ല .തുടര്‍ന് എല്ലാരും കഴിച്ചു കഴിയുനത് വരെ കാത്തിരിക്കേണ്ടി വന്നു.വിമോചന സമരത്തിന്റെ മാതൃകയില്‍ ഒരു സമരംഅച്ചായന്‍ പ്ലാന്‍ ചെയ്തെങ്കിലും പത്ത് ആണുങ്ങള്‍ മാത്രമുള്ള കോളേജില്‍ അത് വിജയിക്കില എന്നറിഞ്ഞപ്പോള്‍  സംഖ്യാ ബലം വര്‍ധിക്കുന്ന മറ്റൊരു നാളെക്കായി അതിനെ മാറി വെച്ചു. അങ്ങനെയാണ് അച്ചായന്‍ കോളേജിന്റെ പുറത്തേക്  ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയത് പത്തടി വെച്ചില്ല അതന് മുന്നേ പഴയ പട്ട കട കണ്ടു.കേറി .രാജേട്ടന്‍ എന്ന ഹോട്ട്ലുകാരന്‍ അന്ന് ജനിച്ചു.
അമൃതയിലെ ആദ്യകാല ഉച്ച ഭക്ഷണ ഇടവേളകള്‍ ഭക്തി സാന്ദ്രമായിരുന്നു ഭക്ഷണത്തിന് മുനില്‍ നിന്നു ഒരു നാമ ജപം എല്ലാവരും അത് ഏറ്റ്പാടും ആകെയുള്ള അരമണികൂറില്‍ പത മിനിറ്റ് പൊയിക്കിട്ടും.ചോറും വെജിടബിള്‍ കറികളും മടുപ്പിക്കുന സ്വാദും.ഒരുപാട് നാള്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ ബേസിലിന്റെ വഴി നടന്ന്നു.രാജേട്ടന്‍ ഞങ്ങളെ തൂവെള്ള ചോറും ചൂടുള ചാള കറിയും ചെറുതായി വേവിച്ച കപ്പയും  മധുരമായ പുഞ്ചിരിയും കൊണ്ട് സ്വീകരിച്ചു
അന്ന്  വേനല്‍കാല ഉച്ചയ്യ്ക് ഞാന്‍ തീരുമാനിച്ചു ഇനി ഉച്ചഭക്ഷണം രാജേടന്റെ കടയില്‍ നിന്നുമാത്രം.2010 august മാസം പെട്ടി ചുമലില്‍ തൂകി ഞാന്‍ കോളേജിന്റെ പുറത്തേക് ഇറങ്ങിയപ്പോള്‍  അരയില്‍ അടിച്ചു കൂടിയ കൊഴുപ്പ് കണ്ടപ്പോളും ആ തീരുമാനം തെറ്റായി എന്ന് എനിക്ക് തോനിയിട്ടില്ല.touch wood.
ആയിരതിതോള്ളയിരുതിഅറുപതുകളുടെ  അവസാനത്തോടെ ക്വാളിറ്റി എന്ന കാര്യത്തില്‍ വ്യവസായ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി കസ്റ്റമര് satisfaction സര്‍വ്വേകള്‍ വിപുലമായി പ്രചാരത്തിലായി.രാജേടന്‍ ഇ മാറ്റങ്ങള്‍ അറിഞ്ഞോ എന്നറിയില്ല ഒരു കാര്യം ചോദിച്ചാല്‍ ഇല്ല അലെങ്ങില്‍ അറിയില്ല എന്ന് പുള്ളി ആരോടും പറയുനത് ഞാന്‍ കേട്ടിട്ടില്ല.
രാജേട്ട രസം ഉണ്ടോ
അയ്യോ മോനെ രസം തീര്‍ന്നല്ലോ നാളെ എന്തായാലും തരാം
പിറ്റേന്    “രാജേട്ടാ രസം “
അയ്യോ മോനെ ഒരു പാര്‍സല്‍ കൊടുത്തു ഇപ്പൊ തീര്‍ന്ന്‍തെ ഉള്ളു
അപ്പൊ നമ്മുകറിയാം പുള്ളി വേദി അടിക്കുനതാണ് രസം ഉണ്ടാകിയിട്ടില്ല പക്ഷെ നമ്മളോട് ഇല്ല എന്ന് പറയുന്നിലാലോ അത് വല്യ കാര്യം
അടുത്ത ദിവസവും ഇതേ കഥ .ഇപ്പൊ നമ്മുക്ക് മനം മാറി ഇയാള്‍ക് ഇല്ലേല്‍ ഇല്ല എന്ന് പറഞ്ഞ പോരെ വെറുതെ മനുഷ്യനെ മേനകെടുതാണോ
തൊട്ടു അടുത്ത ദിവസം  ഇളം ചൂടുള രസം രണ്ടു ഗ്ലാസ്‌ ടബിളില്‍.
ഇതാണ് രാജേട്ടന്‍ ....അവിടെ നിന്നു നോകിയാല്‍ നല്ലവന്‍ ഇവടെ നിന്നു നോകിയാല്‍ ബുദ്ധിമാന്‍. രാജനെ അറിഞ്ഞാല്‍......(തുടരും)


വാല്‍കഷ്ണം : ഒരിക്കല്‍   എക്സാം സമയം കഴിഞ്ഞു ഉത്തര പേപ്പര്‍ പിടിച്ചു വാങ്ങിയ ആദ്യപകന്റെ കയീല്നിന്നു പേപ്പര്‍ തിരിച്ച വാങ്ങി അവസാനത്തെ പേജില്‍ ബേസില്‍ ഇങ്ങനെ എഴുതി  (തുടരും)   to be continued……….

  

You Might Also Like

1 comments

Popular Posts

Like us on Facebook

Flickr Images